Connect with us

Crime

പിണറായിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമപദേശം ലഭിച്ചയുടൻ നടപടി

Published

on

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന് എതിരെ കേസെടുക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അഡ്വക്കറ്റ് ജനറൽ നിയമപദേശം ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ശുപാർശകളും തെളിവുകളും പരിശോധിച്ചായിരിക്കും അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകുക.

കേസിന്റെ ആദ്യഘട്ടത്തിൽ വിജിലൻസ് അന്വേഷണം നടത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് നിയമവിദഗ്ധരുടെ പൊതുവെയുള്ള വിലയിരുത്തൽ. അഴിമതി നിരോധന നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമോപദേശത്തിൽ വ്യക്തമാകും. കേസിൽ തുടർനടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്നലെ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Continue Reading