Connect with us

Kollam

മുഖം മിനുക്കി കൊല്ലം ക്ലോക്ക് ടവർ

Published

on

കൊല്ലം പട്ടണത്തിലെത്തുന്നവർക്ക്  സമയം കാട്ടി കൊടുത്ത ക്ലോക്ക് ടവർ പുതിയ രൂപത്തിലേക്ക് മുഖം മിനുക്കുന്നു. വർഷങ്ങളുടെ ചരിത്രമുള്ള ക്ലോക്ക് ടവർ ഏതൊരു കൊല്ലത്തുകാരന്റെയും സ്വകാര്യ അഹങ്കാരം കൂടിയാണ്. കൊല്ലത്തിന്റെ പ്രൗഡി അടയാളപ്പെടുത്തുന്ന ഈ നിർമ്മിതി കൊല്ലത്തിന്റെ ഹൃദയഭാഗമായ ചിന്നക്കടയിലാണ് സ്ഥിതി ചെയ്യുന്നത്. കൊല്ലത്തിന്റെ പ്രശസ്തി വിളിച്ചോതുന്ന ആകർഷണങ്ങളിൽ ഏറെ പ്രാധാന്യം നിറഞ്ഞ ഒന്ന് തന്നെയാണ് ഈ ക്ലോക്ക് ടവറും.

ന്യൂസ്‌ ഡെസ്ക്ക് കൊല്ലം

Continue Reading