Crime
ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ 60 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്കേസിലെ പ്രതി ബാങ്ക് ക്യാഷ്യർകൂടിയായ സി പി എം ബ്രാഞ്ച് സെക്രട്ടറി

ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൽ 60 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ്
കേസിലെ പ്രതി ബാങ്ക് ക്യാഷ്യർകൂടിയായ സി പി എം ബ്രാഞ്ച് സെക്രട്ടറി
കണ്ണൂർ :ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരികടവ് ശാഖയിൽ 60 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് .
പ്രതി ബാങ്ക് ക്യാഷ്യർകൂടിയായ സി പി എം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറി
സി പി എം നിയന്ത്രണത്തിലുള്ള ഇരിട്ടി ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ 60 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് . പ്രതി ബാങ്കിന്റെ നിലവിലെ ക്യാഷ്യറും സി പി എം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസിനെതിരെ സെക്രട്ടറി നൽകിയ പരാതിയിൽ ഇരിട്ടി പോലീസ് കേസെടുത്തു . പ്രതി 29/4 നും 2/5 നും തിയതിക്കും ഇടയിൽ ബാങ്കിന്റെ സ്ട്രോങ്ങ് റൂമിലെ 18 പാക്കറ്റ് പണയം വെച്ച സ്വർണ്ണം എടുത്ത ശേഷം പകരം മുക്കുപണ്ടം തിരികെ വെച്ചതായും പ്രതിയുടെ ഭാര്യയുടെ പേരിൽ പണയം വെച്ചിരുന്ന സ്വർണ്ണം മോഷ്ട്ടിച്ചെടുത്തതയും ആണ് പരാതി . സംഭവത്തിൽ ബാങ്കിന് 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായുമാണ് പരാതിൽ പറയുന്നു .
വെള്ളിയാഴ്ച രാവിലെ ബ്രാഞ്ച് മാനേജർ ബാങ്ക് തുറക്കാൻ എത്തിയപ്പോൾ പ്രതിയുടെ മൊബൈലും ബാങ്കിന്റെയും സ്ട്രോങ്ങ് റൂമിന്റെ താക്കോലും അടങ്ങുന്ന ബാഗ് ഷട്ടറിന് മുൻപിൽ വെച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത് . ഉടൻ തന്നെ സെക്രട്ടറിയെ വിവരം അറിയിക്കുക ആയിരുന്നു . സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും നടത്തിയ പ്രാഥമിക പരിശോധനയിൽ സ്വർണ്ണ പണയത്തിന്റെ ഒരു കവർ മാത്രം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു . തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 18 പാക്കറ്റുകളിലെ പണയം വെച്ചിരുന്ന സ്വർണ്ണം മാറ്റി പകരം മുക്കുപണ്ടം വെച്ചിരിക്കുന്നതായി കണ്ടെത്തിയത് . വെള്ളിയാഴ്ച രാവിലെ 8 മണിയോടെ ബാങ്കിന് മുന്നിൽ എത്തിയ പ്രതി ബാഗ് ബാങ്കിന് മുന്നിൽ വെച്ചശേഷം ഇരുചക്രവാഹനത്തിൽ കയറി പോകുന്നതയുള്ള സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് . തുടർന്നുള്ള അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച വാഹനം വള്ളിത്തോടിൽ വെച്ച് കണ്ടെത്തിയിരുന്നു . ഒളിവിൽ പോയിരിക്കുന്ന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു . തട്ടിപ്പിന് പിന്നിൽ മറ്റ് ആരെങ്കിലും ഉണ്ടോയെന്നും പോലീസ് അന്വേഷണം നടത്തിവരികയാണ് . കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണം രണ്ട് വർഷം മുമ്പാണ് സി.പി.എം പിടിച്ചെടുത്തത്.