Connect with us

Education

ജ്വാല 87 തലശ്ശേരിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Published

on

തലശ്ശേരി : സ്നേഹവും സാഹോദര്യവും പങ്കുവെച്ച് തലശ്ശേരി സേക്രഡ് ഹാർട്ട്‌ ഗേൾസ് ഹൈ സ്കൂൾ 1987 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്ത് ചേർന്ന് ഇഫ്താർ സംഗമം സംഘടിപ്പിച്ചു . പാലിശ്ശേരിയിലെ അപ്ന ഘറിൽ നടന്ന ഇഫ്താർ സംഗമം റമദാൻ മാസത്തിന്റെ പുണ്യം ഉൾക്കൊണ്ട്, മാനവികതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു.
ജ്വാല 87 ൻ്റെ ആഭിമുഖ്യത്തിൽ വിപുലമായി സംഘടിപ്പിച്ച ചടങ്ങിൽ സമുദായ ഭേദമന്യേ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു.

റമദാൻ മുന്നോട്ടുവെക്കുന്ന ത്യാഗത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. വിശപ്പും ദാഹവും സഹിച്ചുള്ള വ്രതാനുഷ്ഠാനം പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാൻ സഹായിക്കുമെന്നും, ഇത്തരം ഒത്തുചേരലുകൾ നാടിന്റെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.പ്രാർത്ഥനകൾക്കു ശേഷം വിപുലമായ നോമ്പ്തുറയും നടന്നു . ജാതി മത ഭേദമന്യേ എല്ലാ ആഘോഷങ്ങളും വിസ്മയകരമാക്കുന്ന ഒരു കൂട്ടായ്മ കൂടിയാണ് ജ്വാല 87 എന്ന വനിതാ വിദ്യാർത്ഥി കൂട്ടായ്മ

Continue Reading