Kannur
പ്രാർത്ഥന സദസ്സും അനുശോചനവും നടത്തി
പ്രാർത്ഥന സദസ്സും അനുശോചനവും നടത്തി
തലശ്ശേരി: മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങൾ ചങ്കുറപ്പോടെ ഒരു പ്രദേശത്ത് എത്തിച്ച് നൽകിയ ഊർജ്ജസ്വലനായ പ്രവർത്തകനായിരുന്നു ഗഫൂർ ചക്യത്ത്. ഗഫൂറിന്റെ നിര്യാണം ഒരു ദേശത്തിനും വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്. ഗഫൂറിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ നഷ്ടത്തിൽ ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തുന്നു.
സി.ഒ.ടി ഫസൽ സാഹിബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
തുടർന്ന് റഷീദ് കരിയാടൻ സാഹിബിന്റെ അദ്ധ്യക്ഷതയിൽ അടിയന്തിര മീറ്റിങ്ങ് ചേരുകയും ഗഫൂറിന്റെ നിര്യാണത്തിനെ തുടർന്ന് ഒക്ടോബർ 25 ന് നടത്തേണ്ടിയിരുന്ന തൂഫാൻ ഐക്യദാർഢ്യ സദസ്സ് മാറ്റി വെച്ചിരുന്നു. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച മെമ്പർമാർ ഗസ്റ്റുകളുമായി സംസാരിച്ച് നവംബർ 1 ഞായറാഴ്ച വൈകുന്നേരം 4.30ന് തൂഫാൻ ഐക്യ ദാർഢ്യ സദസ്സ് നടത്തുവാനും തീരുമാനിച്ചു ചർച്ചയിൽ പങ്കെടുത്ത് പൊന്നകം നൗഷാദ്, സിറാജ് വലിയകത്ത്, ടി.പി. നൌഷാദ്, അസ്സു പന്തക്കൽ, റയീസ് പിലാക്കൂൽ സംസാരിച്ചു. പി.നൌഷാദ് സ്വാഗതവും റാഫി സൈദാർ പള്ളി നന്ദിയും പറഞ്ഞു.
