Gulf
മുസ്ലിം ലീഗ് നേതാക്കൾക്ക് ദുബായ് കെ എം സി സി യിൽ സ്വീകരണം നൽകി

ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു എ ഇയിൽ എത്തിയ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ കെ എ ലത്തീഫ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എ കെ അബൂട്ടി ഹാജി, തലശ്ശേരി നഗരസഭാ അംഗം ഫൈസൽ പുനത്തിൽ, സി കെ പി അലവി മാസ്റ്റർ എന്നവർക്ക് ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായ് അബൂ ഹൈൽ കെ എം സി സി ഓഡിറ്റോറിയത്തിൽ വെച്ചു സ്വീകരണം നൽകി.
സ്വീകരണ ചടങ്ങ് കെ എം സി സി ഉപദേശക സമിതി അംഗം സി കെ അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. ദുബായ് കെ എം സി സി സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ ഉപഹാര സമർപ്പണം നടത്തി. റഫീഖ് കോറോത് അധ്യക്ഷത വഹിച്ചു. റയീസ് തലശ്ശേരി, ഒ മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്ബ്ര, കെ വി ഇസ്മായിൽ, റഹ്ദാദ് മൂഴിക്കര, പി വി ഇസ്മായിൽ, മുനീർ ഐക്കോടിച്ചി, ഫാറൂഖ് പുന്നോൽ, ഷാനവാസ് കിടാരൻ, ഫൈസൽ ചൊക്ലി, യൂനുസ് പെരിങ്ങാടി പ്രസംഗിച്ചു. തലശ്ശേരി മണ്ഡലം കെ എം സി സി ജന സെക്രട്ടറി സിറാജ് കതിരൂർ സ്വാഗതവും മെഹ്ബൂബ് തലശ്ശേരി നന്ദിയും പറഞ്ഞു.