Connect with us

KERALA

ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായി മന്ത്രി അബ്ദുൾ റഹ്മാൻ

Published

on

തൃശ്ശൂര്‍: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ സ്‌കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.

മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പാണ് ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം എത്തുന്നുവെന്ന് പറഞ്ഞ് ദുരൂഹ ഇടപാടുകള്‍ നടന്നുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു.
ഇതിനോടുള്ള പ്രതികരണം ചോദിക്കാന്‍ ശ്രമിക്കവേയാണ് മന്ത്രി ചാനല്‍ മൈക്കുകള്‍ തട്ടിത്തെറിപ്പിച്ച് കുപിതനായത്. പിന്നാലെ സ്‌കൂളിലേക്ക് കയറിയ മന്ത്രിയോടൊപ്പമുണ്ടായിരുന്ന എ.സി മൊയ്തീനും മാധ്യമങ്ങളെ തടയാനെത്തി. ചാനല്‍ മൈക്കുകള്‍ പിടിച്ചുതാഴ്ത്തുകയും വൃത്തികേട് കാണിക്കരുതെന്നുമാണ് എ.സി മൊയ്തീന്‍ പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സംഘം എത്തിയ  മാധ്യമപ്രവര്‍ത്തകരോട് കയർക്കുകയും  ചെയ്തു.

Continue Reading