KERALA
കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു14 പേർക്ക് പരിക്ക്
ബെംഗളൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മലയാളികളായ അഫ്താബ്, ശ്രീജേഷ്, സുനിൽ എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിയാനുണ്ട്. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാവേരി എന്ന സ്ലീപ്പർ ബസ് എതിർദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബസിൻ്റെ മുൻഭാഗത്ത് ഇരുന്ന മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്. ഡ്രൈവറും ക്ലീനറും ഉൾപ്പെടെയുള്ളവർക്കാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഹുൻസൂരിലേക്കും മൈസൂരുവിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടുയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
