Connect with us

Gulf

ദുബായ്  ഫുജൈറയിൽ വൻ അപകടം. മൂന്ന് മലയാളികൾ ഉൾപ്പെടെ മരിച്ചു

Published

on

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. മരിച്ചവരിൽ മൂന്ന് മലയാളികളും ഉണ്ട്.

മലപ്പുറം കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്. സിദ്ധീക്കിന്റെ ഇരട്ടമക്കളായ മുഹമ്മദ്‌ അസ്മിൽ (21)‌‌, മിസ്ന ജുബിൻ (21), മിസ്നയുടെ മകൻ മുഹമ്മദ്‌ ഫായിസ് (3) എന്നിവരാണ് മരിച്ചത്. ഫുജൈറയിൽ കോടതിയുടെ മുന്നിൽ വെച്ച് ട്രക്കിൻ്റെ പിന്നിൽ ഇവർ സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടം.

ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ബുധനാഴ്ച അർധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.

ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറൽ കമാൻഡ് പ്രതികരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ”

Continue Reading