Connect with us

Entertainment

ഖത്തർ നിലമ്പൂർ കൂട്ടം 10-ാം വാര്‍ഷികം “പാട്ടുത്സവം സീസൺ 10”  സമാപിച്ചു

Published

on

ഖത്തർ : ഖത്തറിലെ നിലംമ്പൂർ  പ്രവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ
കൂട്ടം സംഘടിപ്പിച്ച “പാട്ടുത്സവം സീസൺ 10” വണ്ണാഭമായ പരിപാടികളോടെ ഐ.സി.സി അശോകഹാളിൽ  നടന്നു . പ്രശസ്ത ഗായകരായ രഹ്ന നിലമ്പൂരും അക്ബർ ഖാനും “പാട്ടുത്സവം സീസൺ 10”  ഉൽഘാടനം ചെയ്തു.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠൻ , ഐ.സി ബി. എഫ്  ജനറൽ സിക്രട്ടറി കെ.വി ബോബൻ , ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സലിം നാലകത്ത് ( KMCC ) , ബഷീർ തുവാരിക്കൽ (ഇൻകാസ് ) ,   അഞ്ജു ആനന്ദ്  (KWIQ ) , ശമീൽ അബദുൽ വാഹിദ് ( ചാലിയാർ ദോഹ) , ഖത്തർ നിലമ്പൂർ കൂട്ടം ഉപദേശക സമിതിചെയർമാൻ   ഹൈദർ ചുങ്കത്തറ , എം.ടി നിലമ്പൂർ ,  രാജേഷ് നിലമ്പൂർ തുടങ്ങിയ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുത്ത ചടങ്ങിൽ സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു , ജനറൽ സിക്രട്ടറി  അബി ചുങ്കത്തറ സ്വാഗതവും ട്രഷറർ സൈമൺ നന്ദിയും പ്രകടിപ്പിച്ചു.

വൈകീട്ട് 4 മണിക്കു ആരംഭിച്ചു 11 .30 നു അവസാനിച്ച “പാട്ടുത്സവം സീസൺ 10 ” മലബാറിന്റെ വാനമ്പാടി രഹ്ന നിലമ്പൂരും അക്ബർ ഖാനും നയിച്ചു., അശോക ഹാളിലെ തിങ്ങിനിറഞ്ഞ കലാപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ ആറാടിച്ച   സംഗീത സായാഹ്നത്തിൽ ഖത്തറിലെ പ്രമുഖ ഗായകരായ അനീഷ രാജേഷ് , മുത്തു കെ. ലത്തീഫ് , ഇസ്ഹഖ് , പ്രശോഭ് നിലമ്പൂർ എന്നിവരും  ഗാനങ്ങൾ ആലപിച്ചു . ഖത്തറിലെ വിവിധ സംഘങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.

Continue Reading