Connect with us

Entertainment

ദോഹ മഞ്ഞലയിൽമുങ്ങിത്തോർത്തി

Published

on

ദോഹ :ഭാവഗായകൻ പി. ജയചന്ദ്രനോടുള്ള ആദര സൂചകമായി മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനോപഹാരം ഇന്ത്യൻ കൾച്ചറൽസെന്ററിൽ സംഘടിപ്പിച്ചു.
ജയചന്ദ്രൻ ഫാൻസ്‌ അസോസിയേഷൻ ഇന്റർനാഷണൽ ഖത്തറിന്റെയും സിനി ആർട്ടിസ്ട്സ് വെൽഫയർ അസോസിയേഷൻ ഖത്തറിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഐസിസി യുടെ പ്രതിവാര പരിപാടിയായ ബുധനാഴ്ച ഫിയെസ്റ്റ ദിനത്തിലാണ് നടത്തിയത്.
ഐസിസി എക്സ്റ്റേണൽ അഫയേഴ്സ് കോർഡിനേറ്റർ ഗാർഗി സ്വാഗതം ആശംസിച്ച പരിപാടി ഐ സി സി പ്രസിഡന്റ് മണികണ്ഠൻ ഉദ്ഘാടനം ചെയ്യുകയും ഐ സി ബി എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐസിസി വൈസ് പ്രസിഡന്റ്‌ , ഐസിസി കോർഡിനേറ്റർ , ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രശസ്ത സിനിമാ താരം ഹരിപ്രശാന്ത് വർമ, ലോക കേരള സഭാ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജയചന്ദ്രൻ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ്‌ മുരളി മഞ്ഞലൂർ, ബദറുദ്ദീൻ (പ്രസിഡന്റ് സിനി ആർടിസ്റ്റ്സ് വെയ ഫയർ അസോസിയേഷൻ ഖത്തർ ) എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
സ്വപ്ന പദ്ധതിയായ ഈ ഗാനാഞ്ജലിയിൽ ഖത്തറിലെ പ്രഗത്ഭരായ 12 ഗായകരും ഓർക്കസ്ട്രായും ചേർന്നു 25 മനോഹര ഗാനങ്ങളിലൂടെ സംഗീതാസ്വാദകരെ അനുഭൂതിയുടെ കൊടുമുടിയിലെത്തിച്ചു.
ഈ സന്തോഷ വേളയിൽ പ്രവാസി ലീഗൽ സെൽ ഖത്തർ ഹെഡ് ആയി തെരഞ്ഞെടുക്കപ്പെട്ട റഊഫ് കൊണ്ടോട്ടി, ഗായകർ, പരിപാടിയുടെ സ്പോൺസർസ് എന്നിവരെ ആദരിച്ചു. അധ്യാപിക പ്രഭ ഹെൻഡ്രി സെബാസ്റ്റ്യൻ കൃതജ്ഞത അർപ്പിച്ച ഗാനാഞ്ജലിക്കു അരുൺ പിള്ളൈ നേതൃത്വം നൽകി.

Continue Reading