Kannur
സുധീന്ദ്ര തീർഥസ്വാമികളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായുള്ള പാ ദുക പ്രയാണത്തിന് തലശ്ശേരിയിൽ രിൽ സ്വീകരണം നൽകി

തലശ്ശേരി :ഗൗഡസാരസ്വത
ബ്രാഹ്മണരുടെ ആത്മീയഗുരു സുധീന്ദ്ര തീർഥസ്വാമികളുടെ ജന്മ ശതാബ്ദിയുടെ ഭാഗമായുള്ള പാ ദുക പ്രയാണത്തിന് തലശ്ശേരിയിൽ രിൽ സ്വീകരണം നൽകി. സ്വാമിജി യുടെ സമാധിസ്ഥലമായ ഹരിദ്വാ റിലെ വൃന്ദാവനത്തിൽനിന്നാരംഭി ച്ച് ഭാരതപര്യടനം നടത്തുന്നതി ന്റെ ഭാഗമായാണ് പ്രയാണം തലശ്ശേരി ശ്രീ ലക്ഷ്മിനരസിംഹ ക്ഷേത്രത്തിലെത്തിയത്. ശ്രീ ഗുരു പാദുകത്തിനു ക്ഷേത്രം വൈദികരും, ദേവസ്വം ട്രസ്റ്റിമാരും, ഭക്തജനങ്ങളും ചേർന്ന്
പൂർണകുംഭത്തോടെ ഗംഭീര വര വേൽപ്പു നൽകി ക്ഷേത്രത്തിൽ ആനയിച്ചു. ക്ഷേത്രത്തിൽ ശ്രീ പാദുക പൂജ, വ്യാസോപാസന, ഘർ ഘർ പാദുക ദിഗ്വിജയ യാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഇതിനോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.