KERALA
കായിക കേരളത്തിൻ്റെ ഇതിഹാസമായ മാനുവൽഫ്രെഡറിക് സ് അന്തരിച്ചു
ബംഗളുരു : കായിക കേരളത്തിൻ്റെ
ഇതിഹാസമായ മാനുവൽ
ഫ്രെഡറിക് സ് അന്തരിച്ചു രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 8.30 മണിക്ക് ബംഗളുരുവിലാണ് ഈ ഇതിഹാസ താരത്തിൻ്റെ അന്ത്യം
കേരളത്തിൻ്റെ കായിക ചരിത്രത്തിൽ നാളിത് വരെ ലഭിച്ചിട്ടുള്ളത് ആകെ മൂന്ന്
ഒളിമ്പിക്സ് മെഡലുകൾ
മാത്രമാണ് . ഈ 3 മെഡലു
കൾ നേടിയിട്ടുള്ളത് രണ്ട്
പേരിലൂടെയാണ് . കേരള
ത്തിൻ്റെ അഭിമാന പുത്രൻ
മാരായ ഈ രണ്ട് പേരും
നമ്മുടെ രാജ്യത്തിൻ്റെ
ദേശീയ ഗെയിമായി അറിയ
പ്പെടുന്ന ഹോക്കിയിൽ
ഗോൾ കീപ്പർ വേഷത്തിൽ,
ഇന്ത്യാ രാജ്യത്തിന് വേണ്ടി
മൂന്ന് ഒളിമ്പിക്സുകളിൽ
രക്ഷാ കവചം തീർത്തവരാ
ണ് .
കേരളത്തിന് ആദ്യ ഒളിമ്പിക് മെഡൽ ലഭിക്കു
ന്നത് 1972-ലെ മ്യൂണിക്ക്
ഒളിമ്പിക്സിലാണ് .ഇന്ത്യ
വെങ്കല മെഡൽ നേടിയിരു
ന്ന മ്യൂണിക്ക്ഒളിമ്പിക്സിൽ
കളിച്ചിരുന്ന 6 കളികളിൽ
എട്ട് ഗോളുകൾ മാത്രം
വഴങ്ങി മികച്ചപ്രകടനമായി
രുന്നു മാനുവൽ ഫ്രെഡറി
ക്സ് നടത്തിയിരുന്നത് .
എന്നാൽ , വേദനയോടെ
പറയട്ടെ , വെങ്കല മെഡൽ
നേടിയിരുന്ന ടീമിലെ ഏഴ്
പേർക്കും അർജ്ജുന
അവാർഡ് നൽകി രാജ്യം
ആദരിച്ചപ്പോൾ , ഏറ്റവും
മികച്ച പ്രകടനത്തിലൂടെ
നമ്മുടെ രാജ്യത്തിന് വെങ്കല മെഡൽ നേടി
തരുന്നതിൽ പ്രധാന പങ്ക്
വഹിച്ച മാനുവൽ ഫ്രെഡറി
ക്സിനെ തഴഞ്ഞത് അദ്ദേഹത്തിന് വേണ്ടി
ശബ്ദിക്കാൻ പോലും
ആരും ഉണ്ടായിരുന്നില്ല
എന്ന കാരണത്താൽ
തന്നെയാണ്.1972ന് ശേഷം
49 വർഷങ്ങൾക്ക് ഇപ്പുറം , 2021ൽ മാത്രമാണ് നമ്മുടെ കേരളത്തിന് രണ്ടാമത് ഒരു
മെഡൽ കൂടി വന്ന് ചേരുന്ന ത് .അതും ഹോക്കിയിലൂടെ
തന്നെ ! 2021ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യ വെങ്ക ല മെഡൽ നേടിയപ്പോൾ
ഗോൾ കീപ്പറായിരുന്നത്
മലയാളിയായ പി.ആർ.
ശ്രീജേഷായിരുന്നു.വീണ്ടും
2024 ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ നേടിയിരുന്ന പ്പോൾ,പി.ആർ ശ്രീജേഷ് തന്നെയായിരുന്നു ഗോൾ കീപ്പർ .അങ്ങനെ ഒളിമ്പിക് സുകളിൽ കേരളത്തിന് ഇത് വരെ ലഭിച്ചിട്ടുള്ളത് ആകെ 3 മെഡലുകൾ മാത്രമാണ്.എന്ന് പറഞ്ഞാ ൽ, നാളിത് വരെ 50ലേറെ
കായിക താരങ്ങൾ കേരള ത്തെ പ്രതിനിധീകരിച്ച് വിവിധ ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും , ഹോക്കി ഗോൾ കീപ്പർ മാരായി രാജ്യത്തിന് വേണ്ടി രക്ഷാകവചംതീർത്തിരുന്ന മാനുവൽ ഫ്രെഡറിക്സി
ലൂടെ ഒരു മെഡലും ,
പി.ആർ. ശ്രീജേഷിലൂടെ രണ്ട് മെഡലുകളും ഉൾപ്പെ ടെ മൂന്ന് വെങ്കല മെഡലു
കൾ മാത്രമാണ് കായിക കേരളത്തിൻ്റെ കൈവശം നാൾ ഇതുവരെയുള്ളത് !
ഒരു ഒളിമ്പിക്സിലും,രണ്ട്
ലോക കപ്പിലും , നിരവധി രാജ്യാന്തര മത്സരങ്ങളിലു
മായി എട്ട് വർഷങ്ങളോളം
ഇന്ത്യാ രാജ്യത്തിന് വേണ്ടി
ജേഴ്സിയണിഞ്ഞ് 1972-ലെ
മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കല മെഡലും,1973-ൽ
ഹോളണ്ടിൽ നടന്ന ലോക കപ്പ് ചാമ്പ്യൻഷിപ്പിൽ വെളളിയും ,1978-ൽ
അർജൻ്റീനയിൽ നടന്ന
ലോക കപ്പ് മത്സരത്തിൽ നാലാം സ്ഥാനവും നേടുക
യും , തൻ്റെ മാന്ത്രിക സേവി
ലൂടെ എട്ട് തവണ അന്താ
രാഷ്ട്ര മത്സരങ്ങൾ വിജയി
പ്പിച്ച് , കിരീടങ്ങൾ രാജ്യത്തി നായി നേടി തരുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തിട്ടുള്ള ഈ മഹാ അതുല്യ താരത്തിന് അർഹിക്കുന്ന അംഗീകാരം
നൽകുവാൻ നമ്മുടെ രാജ്യത്തിനും , ഒരു പരിധി
വരെ കേരളത്തിനും സാധി
ച്ചിട്ടില്ല എന്നത് ദുഃഖത്തോ
ടെ പറയേണ്ടിവരും.1961 ൽ കണ്ണൂർ സെൻ്റ് മൈക്കിൾ ആംഗ്ളോ ഇന്ത്യൻ സ്കൂളി
ലെ പഠന ശേഷം ബാംഗ്ലൂരി
ലെ ആർമി സ്കൂളിൽ പ്രവേശനം നേടിയിരുന്ന
മാനുവൽ ,1965-ൽ
ASC-യിലൂടെ ഇന്ത്യൻ പട്ടാള
ത്തിലെത്തി. സർവ്വീസസിന്
വേണ്ടി നിരവധി കളികൾ
കളിച്ചിട്ടുള്ള അദ്ദേഹം ,
മോഹൻ ബഗാൻ ടീമിന് വേണ്ടിയും,ബോംബെയ്ക്ക്
വേണ്ടിയും കുറച്ച് നാൾ
പാഡ് അണിഞ്ഞിട്ടുണ്ട് .
ഗോൾ കീപ്പർ എന്ന നിലയി
ലുള്ള അദ്ദേഹത്തിൻ്റെ ചലനങ്ങൾ മിന്നൽ വേഗത യിൽ ആയതിനാൽ ,”ദാദ ” ” ടൈഗർ “, “ഗോസ്റ്റ് “, എന്നി
ങ്ങനെ സ്നേഹപൂർവ്വം കായിക പ്രേമികൾ നൽകിയ പേരുകൾ അദ്ദേഹത്തിനുണ്ടായിരു ന്നു.രാജ്യാന്തര മത്സരങ്ങ ളിൽ നിന്ന് വിരമിച്ച ശേഷം
ബാംഗ്ലൂരിൽ സ്ഥിര താമസ
മാക്കിയ അദ്ദേഹം നിരവധി യായ കുട്ടികൾക്ക് നിത്യേന ഹോക്കി പരിശീലനം നൽകിക്കൊണ്ടിരുന്നു .
ജന്മനാടായ കണ്ണൂരിൽ
നിന്ന് മാറി ബാംഗ്ലൂരിൽ
അദ്ദേഹത്തിന് സ്ഥിര
താമസമാക്കേണ്ടി വന്നു.
സാമ്പത്തിക പരാധീനത അനുഭവിച്ച് കൊണ്ടിരുന്ന അദ്ദേഹത്തിന് 2019 ലാണ്
ധ്യാൻചന്ദ് അവാർഡ് ഇന്ത്യ രാജ്യം നൽകുന്നത്! അതും എട്ട് തവണ അപേക്ഷ തിരസ്കരിച്ചതിന് ശേഷം
ഒൻപതാം തവണയായിരു രുന്നു അദ്ദേഹത്തിന് ധ്യാൻ
ചന്ദ് പുരസ്കാരം നൽകി യിരുന്നത് . ഇന്നത്തെ കാലത്തെ അത്യാധുനിക സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ലാത്ത കാലത്ത് ഹെൽമറ്റ് പോലും ഉപയോഗിക്കാതെ യായിരുന്നു അദ്ദേഹം ഗോൾ പോസ്റ്റിൽ രക്ഷാ
കവചം തീർത്തിരുന്നത് .
മ്യൂണിക്ക് ഒളിമ്പിക്സിൽ ആറ് മത്സരങ്ങളിൽ,എട്ട്
ഗോളുകൾ മാത്രമായിരു ന്നു ഇന്ത്യ വഴങ്ങിയിരുന്ന
ത് . “ഒരു ഡിഫൻഡർക്ക് പിഴച്ചാൽ, മറ്റൊരാൾ ആ
സ്ഥാനം ഏറ്റെടുക്കും . എന്നാൽ,ഗോൾ കീപ്പർക്ക്
പിഴച്ചാലോ അത് ഗോളായി
മാറും” . പരാജയമെന്നത് മരണത്തേക്കാൾ ഭയാനക
മായാണ് താൻ കാണുന്നത് എന്ന, ധീരമായ നിലപാടു കളാണ് മാനുവൽഫ്രെഡറി
ക്സ് ജീവിതത്തിൽ പകർ ത്തിയിട്ടുള്ളത്.1979-ൽ ഈ
ലോകത്തോട് വിട പറഞ്ഞ് 46 വർഷങ്ങൾ പിന്നിട്ടിട്ടും , ഇന്നും ലോക ഹോക്കി
മാന്ത്രികനായി അറിയപ്പെട്ട്
വരുന്ന ഇന്ത്യൻ ഹോക്കി
ഇതിഹാസം മേജർ. ധ്യാൻ
ചന്ദ് ,മ്യൂണിക്ക് ഒളിമ്പിക്സി
ലെ മാസ്മരിക പ്രകടനത്തി
ന് ശേഷം മാനുവലിൻ്റെധീരമായ പ്രകടനത്തെ
നേരിട്ടെത്തി അഭിനന്ദിച്ചിരു
ന്നു . ഹോക്കിയിലെ തുല്യ ശക്തികളായ ഇന്ത്യയും, പാക്കിസ്ഥാനും തമ്മിൽ 1977-ൽ ലാഹോറിൽ വെച്ച് നടന്ന പരമ്പര മത്സരത്തി ലെ ഒരു കളിയിൽ കണ്ണഞ്ചി പ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്ന മാനുവലിൻ്റെ സാഹസിക പ്രകടനത്തിന് ഒരു പ്രത്യേക ഉപഹാരം പാക്കിസ്ഥാൻ
നൽകിയിരുന്നു .പരമ്പരയി ലെ ഒരു കളിയിൽ, പാക്കി സ്ഥാൻ്റെ മധ്യനിര മുന്നേറ്റ താരമായിരുന്ന ഹനീഫ് ഖാൻ വെടിയുണ്ട പോലെ ഗോൾ പോസ്റ്റിലേക്ക് തൊടുത്തു വിട്ട പന്ത് , സ്റ്റിക്ക് ഉയർത്തുവാൻ പോലും സമയമെടുക്കാ തെ , തൻ്റെ നെറ്റിത്തടം
കൊണ്ട് പ്രസ്തുത ഷോട്ട് തടഞ്ഞത് ശ്വാസമടക്കി
പിടിച്ചാണ് ആയിരക്കണ ക്കായ പാക്കിസ്ഥാൻ കാണികൾ വീക്ഷിച്ചിരുന്ന ത് . പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കിലും ,
മാനുവൽ ഫ്രെഡറിക്സ് എന്ന സാഹസികൻ്റെ ധീരോദാത്തമായ പ്രകടന
ത്തിനാണ് അന്ന് ലാഹോർ
സാക്ഷ്യം വഹിച്ചിരുന്നത്
അദ്ദേഹത്തിൻ്റെനെറ്റിയിൽ
ഇപ്പോഴും ആയതിൻ്റെ മുഴ
നില നിൽക്കുന്നുണ്ട് .
ടൈ – ബ്രേക്കറുകളിൽ മികച്ച സേവ് നടത്തി 16
ദേശീയ ചാമ്പ്യൻഷിപ്പുകൾ
നേടിയ ഖ്യാതി അദ്ദേഹത്തി
ന് മാത്രം അവകാശപ്പെട്ട താണ്. നിശ്ചയദാർഢ്യവും ,
ഇച്ഛാശക്തിയും , ജീവിത
വ്രതമായി ഏറ്റെടുത്ത അദ്ദേഹം പരാജയപ്പെട്ടത്
പണം സമ്പാദിക്കുന്ന കാര്യ
ത്തിലായിരുന്നു . മിലിട്ടറി പെൻഷനും,കേന്ദ്ര സർക്കാ രിൻ്റെ ചെറിയ സ്പോർട്സ്
പെൻഷനും മാത്രമായിരു
ന്നു വരുമാനം.ബാംഗ്ലൂരിൽ
ആദ്യകാലത്ത് വാടക വീട്ടി
ലായിരുന്നു കഴിഞ്ഞിരുന്ന
ത് . 2007-ൽ അന്നത്തെ LDF സർക്കാർ കണ്ണൂർ
പയ്യാമ്പലത്ത് 5 സെൻ്റ്
സ്ഥലം അനുവദിച്ചുവെങ്കി
ലും , 2019 – ൽ LDF സർക്കാ രിൽ സ്പോർട്സ് മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ
പ്രത്യേക താത്പര്യമെടുത്ത്
40 ലക്ഷത്തോളം രൂപ ചെലവിൽ മനോഹരമായ
വീട് നിർമ്മിച്ച് നൽകിയിരു
ന്നു . എന്നാൽ , 2019 – ൽ ധ്യാൻചന്ദ് അവാർഡ് ലഭിച്ച
പ്പോൾ കൂടെ ലഭിച്ചിരുന്ന 5 ലക്ഷം രൂപയും , പിന്നീട് 2021-ൽ പി.ആർ.ശ്രീജേഷ്
ഒളിമ്പിക്സ് വെങ്കല മെഡൽനേടിയിരുന്നപ്പോൾ
വ്യവസായ പ്രമുഖനായ
എം.എ.യൂസഫലിയുടെ
മകളുടെ ഭർത്താവും ,
വ്യവസായിയുമായ ഡോ. ഷംഷീർ വയലിൽ ഒരു കോടി രൂപ പാരിതോഷിക
മായി ശ്രീജേഷിന് നൽകു
വാനായി നിയോഗിച്ചിരുന്ന
ത് മാനുവലിനെയായിരുന്നു. .ഒരു കോടിയുടെ ചെക്ക് ശ്രീജേഷിന് അദ്ദേഹംസമ്മാനിച്ചപ്പോൾ, ഡോ.ഷംഷീർ വയലിൻ്റെ വകയായി 10 ലക്ഷം രൂപ യുടെ ചെക്ക് മാനുവലിനും ലഭിച്ചു . അങ്ങനെ ആകെ 15 ലക്ഷം രൂപ മാത്രമാണ് വലിയ പാരിതോഷികമായി ജീവിതത്തിൽ അദ്ദേഹ
ത്തിന് ലഭിച്ചിട്ടുള്ളത്.രണ്ട്
പെൺമക്കളും ജനിച്ചതും,
പഠിച്ച് വളർന്നതും ബാംഗ്ലൂരിലായതിനാലും ,
മറ്റ് കുട്ടികളെ അവിടെ
ഹോക്കി നിത്യേന പഠിപ്പിച്ച്
കൊണ്ടിരുന്നതിനാലും ,
ഭാര്യ ശീതളയോടൊപ്പം
മൂത്ത മകളായ ഫ്രഷീനാ
പ്രവീണിൻ്റെ വീട്ടിലാണ്
ന്നു താമസിച്ച് കൊണ്ടിരു
ന്നത്. ഇളയ മകൾ ഫെനില ഭർത്താവും കുട്ടികളുമായി മുംബൈയിലാണ് താമസം. ഇക്കഴിഞ്ഞ സപ്തംബർ
മാസത്തിൽ ഭാര്യ ശീതള മരണപ്പെട്ടതിന് ശേഷം മാനുവൽ അസ്വസ്ഥ നായിരുന്നു .താമസിയാതെ അദ്ദേഹവും രോഗബാധിത നായി മാറി . ബാംഗ്ലൂരിലെ ആസ്റ്റർ CMI
ആശുപത്രിയിൽ ഗുരുതര
സ്ഥിതിയിലാണ് കുറേ നാൾ അദ്ദേഹം.
1972 ൽ കേരളത്തിന് ആദ്യ ഒളിമ്പിക്സ് മെഡൽ നേടി
തന്ന ഈ ഇതിഹാസ താര
ത്തിന് അർഹിക്കുന്ന അംഗീകാരം നമ്മുടെ രാജ്യം നൽകിയിട്ടില്ല
എന്നത് യാഥാർത്ഥ്യമാണ്.
ഒളിമ്പിക്സിൽ പോലും
പങ്കെടുക്കാത്ത,കായിക
താരങ്ങളുടെ പേരിൽ
റോഡുകളും, വലിയ കെട്ടിട
ങ്ങളും,സ്റ്റേഡിയങ്ങളും, ഉള്ള നമ്മുടെ കേരളത്തിൽ
ഈ മഹാരഥൻ്റെ പേരിൽ
ഒരു ശിലാ ഫലകം പോലും
ഇല്ല എന്നുള്ളത് ഏറെ ഖേദ
കരമാണ് . കണ്ണൂർ പയ്യാമ്പ
ലത്ത് അദ്ദേഹത്തിൻ്റെ പേരിൽ റോഡ് നിർമ്മിക്കും
എന്ന് പറഞ്ഞിരുന്നുവെങ്കി
ലും നാളിത് വരെയായി
യാഥാർത്ഥ്യമായിട്ടില്ല .
അത് പോലെ, ഒരു പത്മശ്രീ
അവാർഡിന് 100% യോഗ്യ
നാണ് അദ്ദേഹം. എന്നാൽ ,
യോഗ്യത ഏറെയില്ലാത്ത
പലർക്കും അത്തരം അവാർഡുകൾ ലഭിക്കു
മ്പോഴും,സ്വന്തം ശരീരത്തി
ന് ചതവ് സംഭവിച്ചാലും സാരമില്ല , ഇന്ത്യാ രാജ്യം
വിജയിച്ചിരിക്കണം എന്ന
ഉറച്ച ലക്ഷ്യത്തിൽ കളിക്ക
ളത്തിൽ അതി സാഹസിക പ്രകടനം നടത്തിയിട്ടുള്ള
മാനുവൽ ഫ്രെഡറിക്സ്
എന്ന കേരളത്തിൻ്റെ എക്കാലത്തേയും കായിക
ഇതിഹാസം ഒടുവിൽ മരണത്തിന് കീഴടങ്ങി
