Education
ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു.
തിരുവനന്തപുരം; 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30% അധികം മാർക്ക് നേടി.
ഫലം വെബ്സൈറ്റിൽ ലഭിക്കാൻ വൈകുമെന്നാണ് വിവരം. ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു. പരീക്ഷ ഫലം നേരത്തെ മൂന്ന് മണിക്ക് വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
