Connect with us

Crime

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികൾ പിടിയിൽ

Published

on

തിരുവനന്തപുരത്ത്  ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത 3 വിദ്യാര്‍ഥികൾ പിടിയിൽ

തിരുവനന്തപുരം :മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ളവരാണ് ഇവര്‍. പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലീസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്. പിടിയിലായ മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.

Continue Reading