Connect with us

HEALTH

കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു.

Published

on

മലപ്പുറം: കോഴിക്കോടിനു പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്നു മന്തികഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്
പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ ഇരുപത്തിമൂന്നുപേർ ചികിത്സയിൽ കഴിയുകയാണ്. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗസ്ഥിരീകരണം നടത്താനാവൂ.

കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗ ബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Continue Reading