NATIONAL
ഫ്ലോറിഡയിൽ ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 മരണം
ഫ്ലോറിഡ : ലിയർജെറ്റ് 60 ബിസിനസ് ജെറ്റ് വിമാനം ജനവാസ മേഖലയിൽ തകർന്നു വീണ് 9 പേർ കൊല്ലപ്പെട്ടു. ടെക്സസിലെ ഓസ്റ്റിൻ ബർഗ്സ്ട്രോം രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബഹാമാസിലെ നോർത്ത് എലൂഥെറ വിമാനത്താവളത്തിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. മുഴുവൻ യാത്രക്കാരും മരിച്ചതായി അധികൃതർ പറഞ്ഞു.
ഏകദേശം 35,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന ജെറ്റ് പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ റോഡിൽ വലിയൊരു കുഴി രൂപപ്പെട്ടു. പ്രദേശം മുഴുവൻ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു. വീടുകൾക്ക് കേടുപാടുണ്ടായി. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് തീപിടിച്ചു. വിമാനം താഴേക്ക് പതിക്കുന്ന വിഡിയോ പുറത്ത് വന്നിട്ടുണ്ട്.
