Crime
തേനി ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി.കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിൽ ജാഗ്രത
തേനി: തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
