Crime
വിജിലൻസിലെ നിർണായ വിവരങ്ങൾ ഇനി രഹസ്യം.ടി സെക്ഷനിൽ നിന്നുള്ള ഒരു വിവരവും ഇനി വിവരാവകാശ നിയമപ്രകാരം കിട്ടില്ല.
തിരുവനന്തപുരം: വിജിലൻസിലെ നിർണായ വിവരങ്ങൾ ഇനി രഹസ്യം. സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ അടക്കം ആർടിഐയിൽ മറയ്ക്കാനുള്ള നീക്കമെന്ന് ആക്ഷേപം.
വിജിലൻസിന്‍റെ ടി സെക്ഷനിൽ നിന്നുള്ള ഒരു വിവരവും ഇനി വിവരാവകാശ നിയമപ്രകാരം കിട്ടില്ല. സംസ്ഥാനത്തെ ബാധിക്കുന്ന നിർണായക വിവരങ്ങളും ആർടിഐ നിയമപ്രകാരം പൊതുജനത്തിന് ലഭിക്കില്ല. ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് ഡയറക്ടർക്ക് തീരുമാനിക്കാം. രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോൾരഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആർടിഐയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.
ഏതൊക്കെ രേഖകൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് ഡയറക്ടർക്ക് തീരുമാനിക്കാം. അതിനാൽ ഏത് ഫയലും ഇനി ടി സെക്ഷനിലേക്ക് മാറ്റി രഹസ്യമാക്കാൻ കഴിയും.
