Connect with us

Entertainment

പ്രശസ്‌ത നടൻ നാനാ പടേക്കർ അന്തരിച്ചു.

Published

on

പനാജി: പ്രശസ്‌ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാനാ പടേക്കറെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുലർച്ചെ 5.20ന് അന്ത്യം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

തമിഴ്, ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ച നാനാ പടേക്കറിന് മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

മഹാരാഷ്ട്രയിലെ കർഷകരുടെ ആത്മഹത്യയും വൻ വരൾച്ചയും കണ്ട് അദ്ദേഹം 2015ൽ നാം ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, ‘ അഗ്നി സാക്ഷി’, ‘അബ് തക് ഛപ്പൻ’, ‘നടസമ്രാട്ട്’, വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിലൂടെ വൻ ജനപ്രീതി നേടി. നടൻ രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും നാനാ പടേക്കർ അഭിനയിച്ചിട്ടുണ്ട്.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർത്ഥ പേര്. നീലകണ്ഠി പടേക്കറാണ് ഭാര്യ. മകൻ – മൽഹാ‌ർ പടേക്കർ.

Continue Reading