Connect with us

Education

ഗ്രാമസ്വരാജ് ഫൗണ്ടേഷൻപൂമരം സംസ്ഥാനതല ബാലപ്രതിഭാ പുരസ്‌കാരം 2026അപേക്ഷ ക്ഷണിച്ചു

Published

on

കണ്ണൂർ : കുട്ടികളുടെ കഴിവുകളും സർഗാത്മക മികവും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പൂമരം സംസ്ഥാനതല ബാലപ്രതിഭാ പുരസ്‌കാരം 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. കല, സാഹിത്യം, ശാസ്ത്രം, കായികം, സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
പ്രൊഫസർ എസ് ശിശുപാലൻ ചെയർമാനും,
ഡി സുദർശനൻ, ആഷാ കിഷോർ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞെടുക്കുക

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 15 ആണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാലപ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവുകൾക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.

അപേക്ഷകൾ ചെയർമാൻ, ഗ്രാമസ്വരാജ് ഫൗണ്ടേഷൻ, ഗ്രൗണ്ട് ഫ്ലോർ, താവക്കര കോംപ്ലക്സ്, താവക്കര റോഡ്, കണ്ണൂർ – 2 എന്ന വിലാസത്തിൽ അയക്കണം. WhatsApp: 8075257574

                                                                                     രാമദാസ് കതിരൂർ 
                                                                                             (ചെയർമാൻ)
                                                                                                8075257574
Continue Reading