Business
സ്വർണവില കേരളത്തിൽ ഇന്നും കുത്തനെ വീണു.പവന് 3760 രൂപ താഴ്ന്നു
കൊച്ചി : സ്വർണവില കേരളത്തിൽ രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു. 200 ഡോളറിലധികം ഇടിഞ്ഞ് ഔൺസിന് 3517 ഡോളർ വരെയെത്തി രാജ്യാന്തരവില. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഈ വർഷം ജനുവരിയിൽ വില 5600ന് മുകളിലെത്തി റെക്കോർഡ് കുറിച്ചിരുന്നു.
കേരളത്തിൽ ഇന്നു വില ഗ്രാമിന് ഒറ്റയടിക്ക് 470 രൂപ ഇടിഞ്ഞ് 11,510 രൂപയായി. പവന് 3760 രൂപ താഴ്ന്ന് 92,080 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണത്തിനു വില 385 രൂപ കുറഞ്ഞ് 9420 രൂപയാണ്. വിപണിയിലെ പുത്തൻ താരങ്ങളായ 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വൻതോതിൽ ഇടിഞ്ഞു. 14 കാരറ്റ് സ്വർണവില ഗ്രാമിന് 300 രൂപ താഴ്ന്ന് 7375 രൂപ. ഗ്രാമിന് 4760 രൂപ കൊടുത്താൽ ഇന്ന് 9 കാരറ്റ് സ്വർണം കിട്ടും.
