Connect with us

Gulf

എടവണ്ണ സീതിഹാജി ഡയാലിസിസ് സെൻററിന് എപ്പാക് രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി

Published

on

ദോഹ: എടവണ്ണ തുടങ്ങാൻ പോകുന്ന സീതിഹാജി ഡയാലിസിസ് സെൻററിന് എടവണ്ണ പഞ്ചായത്ത് പ്രവാസി അസോസിയേഷൻ ഖത്തർ (EPPAQ) രണ്ട് ഡയാലിസിസ് യൂണിറ്റുകൾ നൽകി. എപ്പാഖിന്റെ പത്താം വാർഷികം എടവണ്ണനീയം സീസൺ 5ന്റെ ചടങ്ങിൽ ഏറനാട് എം.എൽ.എ. പി കെ ബഷീർ സാഹിബിന് എപ്പാക് ഭാരവാഹികൾ കൈമാറി.

എപ്പാക് പ്രസിഡണ്ട് കെ ടി ഫൈസൽ ബാബു  അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതം പറഞ്ഞു.  പി കെ ബഷീർ എംഎൽഎ എടവണ്ണനീയം സീസൺ 5 ഉത്ഘാടനം ചെയ്തു.  സീതി ഹാജി ഡയാലിസിസ് സെന്ററിനെകുറിച്ചുള്ള വിവരണം സഫീറുസ്സലാം അവതരിപ്പിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ്, ഡോo ഖത്തർ പ്രസിഡന്റ് മഷ്‌ഹൂദ് വിസി, ഫോക്കസ് ഖത്തർ സിഇഒ ഹാരിസ് പി ടി എന്നിവർ സംസാരിച്ചു.

കുട്ടികൾ അവതരിപ്പിച്ച ഒപ്പന, ഫാഷൻ ഷോ, മിക്സഡ് സിനിമാറ്റിക് ഡാൻസ്, വനിതകൾ അവതരിപ്പിച്ച ഫ്യൂഷൻ സോങ്‌സ്, ഇൻസ്ട്രുമെന്റ് മ്യൂസിക്, ദോഹയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മുട്ടിപ്പാട്, എന്നിവ എടവണ്ണനീയം സീസൺ 5 ന് ആസ്വാദനമികവേകി.

     നസീം ഹെൽത്ത് കെയർ എം ഡി മിയാൻദാദ് വിപി, എപ്പാക് രക്ഷാധികാരികളായ സലിം റോസ്, അഷ്റഫ് പനനിലത്ത്, ഹബീബ് പി സി, വൈസ് പ്രസിഡണ്ടുമാരായ അസീദ് അലി, ശമീൽ പി, സെക്രട്ടറിമാരായ ജംഷാദ് പി സി, ഇർഷാദ് ഉമ്മർ, ഹാരിസ് പി ടി, ഫായിസ് ഇളയോടൻ,ഫിറോസ് പറമ്പൻ, ഹർഷാദ് എ , അബ്ദുൽ മനാഫ് പി കെ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. എം ടിസുനീർ ബാബു പ്രോഗ്രാമിന്റെ അവതാരകനായി. ട്രഷറർ സാഹിർ കൊളക്കണ്ണി നന്ദി പറഞ്ഞു.
Continue Reading