Gulf
ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് പ്രവർത്തക സംഗമവും സ്വാഗത സംഘ രൂപീകരണവും

ഖത്തർ :ഖത്തർ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് പ്രവർത്തക സംഗമവും പഞ്ചായത്ത് സമ്മേളന സ്വാഗത സംഘ രൂപീകരണവും തുമാമയിലെ കെ.എം.സി.സി. ആസ്ഥാനത്ത് നടന്നു. പ്രസിഡന്റ് ശരീഫ് നരിപ്പറ്റയുടെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ എസ് .എ.എം. ബഷീർ ഉത്ഘാടനം ചെയ്തു. റഫീഖ് ചീക്കോന്നിന്റെ ഖിറാ ത്തോടെ ആരംഭിച്ച യോഗത്തിൽ സെക്രട്ടറി സത്താർ ചപ്പാളി സ്വാഗതം പറഞ്ഞു. ജാഫർ തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ കെ.പി. റഫീഖിന് ജില്ലാ ഉപാധ്യക്ഷൻ കെ.കെ. ബഷീർ, ലത്തീഫ് പാതിരിപ്പറ്റക്ക് സംസ്ഥാന സെക്രട്ടറി ഷംസുദീൻ വാണിമേൽ എന്നിവർ ഉപഹാരം നൽകി
സന്ദർശനാർത്ഥം ദോഹയിലെത്തിയ എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യു.പി. മൂസ മാസ്റ്റർക്ക് ചടങ്ങിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറി ഫൈസൽ കേളോത്ത്, മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് വാണിമേൽ, പി.എ. തലായി , സൈഫുദീൻ കാവിലുംപാറ, എ . ടി. ഫൈസൽ, മുഹമ്മദ് കള്ളാ ട്ട്, നാസർ എൻ. പി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. റിയാസ് മീത്തൽ വയൽ നന്ദി പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കേളോത്ത്, നൗഷിദ് എം. പി., സാദത്ത് കാര്യാട്ട്, റഹീസ് കുളങ്ങര, സുഹൈൽ മുരിങ്ങോളി, ശരീഫ് കെ.വി. എന്നിവർ സംബന്ധിച്ചു,
സ്വാഗത സംഘം ഭാരവാഹികൾ ; ജാഫർ തയ്യിൽ മുഖ്യ രക്ഷാധികാരി.
ഫൈസൽ കേളോത്ത്, കെ.പി. സലാം, നജീബ് കെ.എം., ഡോ : അസീസ് പാലോൽ, ഹാഫിള് സുഹൈൽ എന്നിവർ രക്ഷാധികാരികളാണ്.
ചെയർമാൻ : ശരീഫ് നരിപ്പറ്റ, ജനറൽ കൺവീനർ : സത്താർ ചപ്പാളി, ഖജാഞ്ചി : റിയാസ് മീത്തൽ വയൽ
വൈസ് ചെയർമാൻ മാർ : നാസർ എൻ. പി.., മുഹമ്മദ് കേളോത്ത്, സാദത്ത് കാര്യാട്ട്, അഷ്‌റഫ് കരുവാരത്ത് യാസർ തെക്കയിൽ , സിറാജ് എം, അസീസ് യു. പി.
കൺവീനർമാർ , റഫീഖ് ടി. പി, നൗഷിദ് എം.പി. , സുഹൈൽ എം, റഹീസ് ഇ .സി. , കെ.വി. ശരീഫ്, റയീസ് കുളങ്ങര, അനീസ് ചെമ്പറ്റ, നൗഫൽ എം. ടി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലത്തീഫ് പാതിരിപ്പറ്റ, ജനറൽ കൺവീനർ സിറാജ് എം .
ഫിനാൻസ് കമ്മിറ്റി ചെയർമാൻ റഫീഖ് കെ. പി., ജനറൽ കൺവീനർ അനീസ് എം.പി
മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് കേളോത്ത് , ജനറൽ കൺവീനർ സുഹൈൽ എം
ഫുഡ് & വളണ്ടിയർ കമ്മിറ്റി ചെയർമാൻ റയീസ് ഇ സി , ജനറൽ കൺവീനർ റഫീഖ് ടി വി
എന്നിവരാണ് മറ്റ് ഭാരവാഹികൾ. ,