Crime
തൃശൂരില് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു. ആത്മഹത്യക്ക് ശ്രമിച്ച ഭര്ത്താവ് ഗുരുതരാവസ്ഥയില്
തൃശൂര് : വലപ്പാട് ബീച്ചില് ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്ത്താവ് വിജേഷ് ഗുരുതരാവസ്ഥയില്. ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്. ഭാര്യ വിസ്മയ (30), മകന് ദക്ഷിണ (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് വിജേഷ് ജീവനൊടുക്കാന് ശ്രമിക്കുകയായിരുന്നു.
വിസ്മയയുടെ കരച്ചില് കേട്ട് സഹോദരന് വാതില് തള്ളിത്തുറന്നപ്പോഴാണ് തറയില് ചോരയില് കുളിച്ചു കിടക്കുന്ന നിലയില് യുവതിയെ കണ്ടത്. ഉടന് തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
