Kannur
സ്വാതന്ത്ര്യ ദിനം ഗ്രീൻ വിങ്ങ്സ് ചാരിറ്റബിൾ സൊസൈറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു
തലശ്ശേരി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക കഞ്ഞിപ്പുര പരിസരത്ത് റഷീദ് കരിയാടന്റെ അദ്ധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി നൂർ മുഹമ്മദ് കതിരൂർ പതാക ഉയർത്തി. സ്വതന്ത്രാ ദിന സന്ദേശം സി.എച്ച്. സെന്റെർ വോളണ്ടിയർ കോർഡിനേറ്റർ റഷീദ് തലായി നിർവ്വഹിച്ചു. രക്ഷാധികാരികളായ പി.എം.സി. മൊയ്തു ഹാജി,ലത്തീഫ് മുഹമ്മദ് മോറ, ഭാരവാഹികളായ സിറാജ് വലിയേടത്ത്, ടി.പി. നൗഷാദ്, സി.ഒ.ടി. ഫൈസൽ, അസ്സു, മുല്ലക്കോയ, ഷഹറാസ്, അഫ്നിദ്, ഹനീഫ, ദിൽഷാദ് പങ്കെടുത്തു. തുടർന്ന് നടന്ന പായസ വിതരണത്തിന് നസീൽ വടക്കുമ്പാട്, സിറാജ് പാപ്പർ, ബേക്കോടൻ നൗഷാദ്, നസീർ അണ്ടലൂർ, നംഷീർ മാഹി, യു.സി. മുസ്തഫ, മുഹ്സിൻ പാറാൽ നേതൃത്വം നൽകി. പൊന്നകം നൌഷാദ് സ്വാഗതവും ടി.പി. ദിൽഷാദ് നന്ദിയും പറഞ്ഞു.
