Kannur
തലശ്ശേരിയിലെ സാമൂഹൃ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്ത്തിത്വവുംമുബാറക്ക് സ്റ്റോർ ഉടമയുമായ കോണിച്ചേരി ഉസ്മാൻ ഹാജി നിര്യാതനായി.

തലശ്ശേരി : തലശ്ശേരിയിലെ സാമൂഹൃ-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്ത്തിത്വവും മുബാറക്ക് സ്റ്റോർ ഉടമയുമായ സൈദ്ദാർ പള്ളിക്ക് സമീപം മുബാറക്ക് വില്ലയിൽ കോണിച്ചേരി ഉസ്മാൻ ഹാജി (88) നിര്യാതനായി.
, സൈദ്ദാർ പള്ളി മുൻ ഭാരവാഹി , സുബുലുസലാം രക്ഷാധികാരി, ദാറുസ്സലാം യത്തീം ഖാന, സംയുക്ത മുസ്ലീം ജമ്മാ അത്ത്, ബൈത്തു സക്കാത്ത്, മുസ്ലിം സർവീസ് സൊസൈറ്റി, ഫുഡ് ഗ്രൈൻസ് മർച്ചൻസ് അസോസിയേഷൻ മുൻ പ്രസിഡൻ്റ്, സർസയ്യിദ് കോളേജ് തളിപ്പറമ്പ്, കണ്ണോത്ത് പള്ളി , മട്ടാമ്പ്രം പള്ളി, സൈദാർ പള്ളി, സംയുക്ത മുസ്‌ലിം ജമാഅത്ത് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു . സൈദാർ പള്ളി മേഖലയിൽ മുസ്ലിം ലീഗ് പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻ പന്തിയിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ: വി. പി നഫീസു
മക്കൾ: ഫാറൂക്ക്, ഫൗസിയ ,ഫൈസൽ, ഷാഹിദ,ബുഷറ, റഫീന , ശംഷീർ
മരുമക്കൾ: റഫീക്ക് വി.പി, അബുള്ള (റുബീന ട്ര ഡേയ്സ് ) അജ്മൽ എം.പി , എസ്.കെ നവാസ്, സാജിത , റഷീദ, ശാസിയ,
സഹോദരങ്ങൾ’ :പരേതരായ മൊയ്തു, അബൂട്ടി ,ഉമ്മർ, അഹമ്മദ്, അലി, അബ്ദുറഹ്മാൻ
ഖബറടക്കം നാളെ (വെള്ളിയാഴ്ച) ഉച്ച ഒരു മണിക്ക് സൈദാർ പള്ളി ഖബർസ്ഥാനിൽ നടക്കും പരേതനോടുള്ള ആദര സൂചകമായി തലശ്ശേരിലെ ഭക്ഷ്യ ധാന്യമേഖലയിലെ വ്യാപാരികൾ വെള്ളിയാഴ്ച കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് അസോസിയഷൻ പ്രസിഡണ്ട് അറിയിച്ചു.