Connect with us

Kannur

സ്നേഹക്കൂട്     ആംബുലൻസ് ഉദ്ഘാടനം ചെയ്തു.

Published

on

    

തലശ്ശേരി :  ടെലിച്ചറി സോഷ്യൽ വെൽഫേയർ ട്രസ്റ്റിനു കീഴിൽ ധർമ്മടത്ത്
പ്രവർത്തിച്ചു വരുന്ന സ്നേഹക്കൂട് എന്ന അനാഥാലയത്തിന്റെ ആവശ്യത്തിനായി ചാത്തുക്കുട്ടി അത്തോളിൽ മെമ്മോറിയൽ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ചെയർമാൻ വാസു അത്തോളിൽ സംഭാവനയായി നൽകിയ ആംബുലൻസ് കെ.സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.
തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട രോഗികൾക്കിടയിൽ സാന്ത്വന പരിചരണ ഗൃഹസന്ദർശനം നടത്തുവാൻ വേണ്ടിയാണ് ആംബുലൻസ് ഉപയോഗപ്പെടുത്തുന്നത്. അതോടൊപ്പം സ്നേഹക്കൂടിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ഒരു നില പണിയാനുളള ചെലവും അദ്ദേഹം മുൻകൂറായി  ചടങ്ങിൽ  കൈമാറി.    ടെലിച്ചറി സോഷ്യൽ വെൽഫേർ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും സ്നേഹക്കൂട്ടിലെ അന്തേവാസികളായ അമ്മമാരുടെ പരിചരണവും വളരെ മികച്ച രീതിയിലാണെന്നും
അവ സമൂഹത്തിന് തികഞ്ഞ മാതൃകയാണെന്നും എം പി അഭിപ്രായപ്പെട്ടു.
    ട്രസ്റ്റ് ചേയർമാൻ എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാസു അത്തോളിൽ .
    ഡോ. സി കെ രാജീവ് നമ്പ്യാർ, ഐ എം എ ചേയർമാൻ ഡോ.ജയകൃഷ്ണൻ നമ്പ്യാർ, മാനേജിങ്ങ് ട്രസ്റ്റി കെ എസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
    രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ എം ഡി എസ് ഒന്നാം റാങ്കും രാഷ്ട്രപതിയുടെ സ്വർണ്ണമെഡലും നേടിയ ഡോ. അഖിന പ്രദീപ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം കോം ഉന്നത വിജയം നേടിയ ശുഭശ്രീയ, എസ് എസ് എൽ സി യിൽ ഉന്നത വിജയം നേടിയ കൃഷ്ണ, പ്രനുഷ് രാജ് എന്നിവരെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
    രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മികവു തെളിയിച്ച നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
   ട്രസ്റ്റ് വൈസ് ചേയർമാൻ മേജർ പി ഗോവിന്ദൻ സ്വാഗതവും ട്രഷറർ പി വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം ജാൻവിയും ബാബു സ്വാമിക്കുന്നും ഗാനങ്ങൾ അവതരിപ്പിച്ചു.

Continue Reading