Connect with us

KERALA

വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി ‘രാമചന്ദ്രൻ കാറിടിച്ച് മരിച്ചു

Published

on

കണ്ണൂർ : പയ്യന്നൂരിലെ മുൻ സിപിഎം നേതാവും നിലവിൽ വിമത നേതാവുമായ വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി ‘രാമചന്ദ്രൻ (87) കാറിടിച്ച് മരിച്ചു; അപകടം രാവിലെ നടക്കാനിറങ്ങിയതിനിടെയാണ്
മുൻ ജില്ലാ ബാങ്ക് ജീവനക്കാരനും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു വി രാമചന്ദ്രൻ.

പെരളം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു. ഇടിച്ച കാറിൽ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും .

Continue Reading