KERALA
ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നു മുഖ്യമന്ത്രികിഫ്ബിയെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാക്കേറ്റം
തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാക്കേറ്റം. കേരളത്തിൻ്റെ ധനസ്ഥിതി കിഫ്ബി തകർത്ത് തരിപ്പണമാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഖജനാവ് കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി പദ്ധതികൾ സ്തംഭിച്ചതിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് നോട്ടീസ് നൽകിയത്. കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കോർപറേറ്റ് വൽകരണ അജണ്ട നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കിഫ്ബി എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിക്ക് വിഷമമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് 31,761 കോടി രൂപയുടെ കിഫ്ബി പ്രവർത്തനം തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തുടങ്ങിവെച്ച പദ്ധതി പൂർത്തിയാക്കും. 25,000 കോടി രൂപയുടെ പദ്ധതി പൂർത്തിയായി. പൂർത്തിയാക്കാനുള്ളവയ്ക്ക് പണം എവിടെ നിന്ന് എന്നതിന് ഒരു ഊഹവും ഇല്ല. ഏറ്റെടുത്ത പദ്ധതി പൂർത്തിയാക്കാൻ 70,000 കോടി രൂപ വേണം. വരുമാനം വരുന്ന പദ്ധതികൾ കിഫ്ബിക്ക് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
