Connect with us

Business

പാചകവാതക വില വീണ്ടും കുട്ടി . വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്

Published

on

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 62-65 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില കൊച്ചിയിൽ 2,828 രൂപയായി. കോഴിക്കോട്ട് 2,860.05 രൂപയും തിരുവനന്തപുരത്ത് 2,849 രൂപയുമാണ്. ഡൽഹിയിൽ 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി.

ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് തിരുവനന്തപുരത്ത് 951 രൂപയാണ്. കൊച്ചിയിൽ 949 രൂപയും കോഴിക്കോട് 950.05 രൂപയുമാണ്.

രാജ്യാന്തര ക്രൂഡോയിൽ വില പരിഗണിച്ച് ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില വർദ്ധ ഹോട്ടൽ,​ തട്ടുകട എന്നിവ നടത്തുന്നവർക്ക് തിരിച്ചടിയാണ്.

Continue Reading