Business
കളമശേരി കൂട്ടബലാത്സംഗകേസിൽ 4 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു
കൊച്ചി: കളമശേരി കൂട്ടബലാത്സംഗകേസിൽ 4 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. അമ്മു എന്ന പേരിലറിയപ്പെടുന്ന ശരണ്യ ശശി, ശ്രീരാജ്, ജിത്തു മാർട്ടിൻ, സഞ്ജയ് എന്നിവരാണ് ക്രൂര ലൈംഗിക പീഡനം നടത്തിയതെന്നാണ് അതിജീവിതയുടെ മൊഴി.
അമ്മുവാണ് തന്നെ അതിക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് അതിജീവിത മൊഴി നൽകി. 30 കാരിയാണ് അമ്മു. ഒരു സ്ത്രീയുണ്ടെന്ന് ധൈര്യത്തിലാണ് താൻ സ്പായിലേക്ക് പോയതെന്ന് അതിജീവിത പറഞ്ഞു. ശാരീരിക മാനസിക ആഘാതമേറ്റ അതീജീവിത നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏകദേശം ആറുമാസം മുൻപാണ് ശരണ്യയും സഞ്ജുവും കളമശേരിയിലെ ഈ സ്പായിലെത്തിയത്. ഇരുവരും തമ്മിലുള്ള ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രാസലഹരി കലർത്തിനൽകി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. രാസലഹരി വന്ന വഴി, പ്രതികളുടെ സെക്‌സ് റാക്കറ്റ് ബന്ധം, ഗുണ്ടാ ബന്ധം തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന അനധികൃത റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ പ്രവർത്തിച്ചിരുന്ന സ്പായ്ക്ക് ലൈസൻസില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്
