Connect with us

KERALA

പി.എം ശ്രീ നടപ്പാക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സിപി എമ്മിനെ തള്ളി സിപി ഐ

Published

on


കോഴിക്കോട്: പി.എം ശ്രീ ഒപ്പിടൽ ദുർബലനിമിഷത്തിൽ സംഭവിച്ചുപോയതാണെന്ന് ഇടതുമുന്നണി വിലയിരുത്തിയിട്ടും മുൻ വിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസ്സിലാകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ കെ. രാജൻ എം.എൽ.എ.

എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പി.എം ശ്രീ നടപ്പാക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പദ്ധതിയുമായി ഒരടിപോലും മുന്നോട്ടുപോയിട്ടില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും. എന്നാൽ, കൊണ്ടിട്ടും അറിയാത്തവരോട് എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

അധികാരത്തിലെത്തും മുമ്പ് പി.എം ശ്രീയെ ശക്തമായി എതിർത്തിരുന്നവരാണ് കോൺഗ്രസും മുസ്‍ലിം ലീഗും. പദ്ധതി അജണ്ടയിലില്ലെന്ന് പറയുമ്പോഴും പിന്മാറാതെ തുടരാൻ ഏത് സംഘപരിവാറുകാരാണ് ഇടപെടുന്നത്.

സംഘപരിവാറിനോട് വിധേയത്വം കാണിക്കുന്നവരായി യു.ഡി.എഫ് സർക്കാർ മാറി. മന്ത്രിമാർ വകുപ്പുകളിലെ കാര്യങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. മയിൽപീലി പരീക്ഷ അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇത് അപമാനകരമാണ്.

പി.എം ശ്രീയിൽ തങ്ങൾ തിരുത്തിയതുകൊണ്ടാണ് എൽ.ഡി.എഫ് അന്തസ്സ് ഉയർത്തിപ്പിടിച്ചതെന്ന സി.പി.ഐ വാദം ശരിയല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇതിന് മുറപടിയായി, ശിവൻകുട്ടിക്ക് സി.പി.ഐയെ അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ തിരിച്ചടിച്ചിരുന്നു.

Continue Reading