Connect with us

Business

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇഡി പരിശോധന.

Published

on

ചെന്നൈ: ബിഎൽഎം സഹകരണ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിൽ പത്തിടങ്ങളിൽ ഇഡി പരിശോധന. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന. നേരത്തെ തന്നെ കേസിൽ ഇഡി പ്രാഥമികാന്വേഷണം നടത്തിയിരുന്നു.

ചെന്നൈയിലെ ബിഎൽഎമ്മിന്‍റെ ആസ്ഥാനതടക്കമാണ് ബുധനാഴ്ച പുലർച്ചെ മുതൽ പരിശോധന നടത്തുന്നത്. നിക്ഷേപം സ്വ‍ീകരിക്കുന്നതിന്‍റെ മറവിൽ 5,000 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.

ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ പിരിച്ച പണം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. പ്രേംകുമാറിന്‍റെ നേതൃത്വത്തിലാണ്‌ തട്ടിപ്പ്‌ നടന്നതെന്ന്‌ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Continue Reading