Connect with us

Crime

അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ മൂന്ന്  പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Published

on

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ മൂന്ന്  പേരെ പൊലീസ് അറസ്റ്റു ചെയ്തു. പതിനേഴുകാരനെയും പെൺസുഹൃത്തായ അനന്തയെയും (18) ഉമർ (21) എന്ന ഗുണ്ടയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനേഴുകാരൻ കേസിൽ ഒന്നാം പ്രതിയും ഉമർ രണ്ടാം പ്രതിയും അനന്ത മൂന്നാം പ്രതിയുമാണ്. പ്രണയപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.

പതിനേഴുകാരനാണ് അഭിരാമിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ഉമറിനെയാണ് മൃതദേഹം മറവു ചെയ്യാൻ വിളിച്ചത്. അനന്തയുടെ ഫോൺ ഉപയോഗിച്ചാണ് അഭിരാമിനെ കൊലപാതകം നടന്ന പാങ്ങപ്പാറയിലേക്ക് വിളിച്ചു വരുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ കൊല്ലാനാണ് പതിനേഴുകാരൻ പദ്ധതിയിട്ടത്. അഭിരാമിനെ ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ വിളിച്ചു വരുത്തുകയായിരുന്നു ലക്ഷ്യം. അഭിറാം വിളിച്ചിട്ടും സുഹൃത്തു വന്നില്ല. ഇതോടെയാണ് അഭിരാമിനെ കൊലപ്പെടുത്തിയത്.

മുൻ കാമുകിയുമായുള്ള തർക്കം കാരണമാണ് പതിനേഴുകാരൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലിസ് നൽകുന്ന വിവരം. പതിനേഴുകാരനും കാമുകിയും വേർപിരിഞ്ഞിരുന്നു. പതിനേഴുകാരൻ പിന്നീട് അഭിരാമിന്റെ സുഹൃത്തായ അനന്തയുമായി പ്രണയത്തിലായി. കഴക്കൂട്ടം ഗവ. ഐടിഐ വിദ്യാർഥിനിയാണ് അനന്ത. പഴയ കാമുകി തന്റെ പുതിയ കാമുകനുമായുള്ള ചിത്രം പതിനേഴുകാരന് അയച്ചതാണ് പ്രകോപനമായത്. ഇതോടെ, പുതിയ കാമുകനെ വക വരുത്താൻ തീരുമാനിച്ചു. അഭിരാമിന്റെ സുഹൃത്തായിരുന്നു കാമുകൻ. ഇയാൾ കാരണമാണ് കാമുകി തന്നിൽ‍നിന്ന് അകന്നതെന്നാണ് പതിനേഴുകാരൻ വിശ്വസിച്ചിരുന്നത്.

അഭിരാമിലൂടെ കാമുകനെ വിളിച്ചു വരുത്താനായിരുന്നു പദ്ധതി. അഭിരാമും അനന്തയുമായി പരിചയമുണ്ടായിരുന്നു. അഭിരാം അനന്തയ്ക്ക് സന്ദേശം അയച്ചിരുന്നത് പക വർധിപ്പിച്ചു. അന്തനയുടെ ഫോൺ പതിനേഴുകാരൻ 2 ദിവസം മുൻപ് വാങ്ങി. അനന്തയെന്ന പേരിൽ അഭിറാമിന് നിരന്തരം സന്ദേശം അയച്ചു. കാണാൻ പാങ്ങപ്പാറയിലേക്ക് വരാൻ നിർദേശിച്ചു. ഇതനുസരിച്ചാണ് അഭിരാം പാങ്ങപ്പാറയിലെത്തിയത്. വാക്കു തർക്കത്തിനിടെ അഭിരാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പതിനേഴുകാരൻ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ബെൽറ്റ് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാനായി പരിചയക്കാരനായ ഉമറിനെ വിളിച്ചുവരുത്തി.




Continue Reading