Crime
പി .പി. ദിവ്യയ്ക്കെതിരേ വിജിലൻസ് അന്വേഷണം.ടെൻഡർ ഇല്ലാതെ നിർമാണക്കരാർ നൽകിയെന്നാണ് പരാതി
കണ്ണൂർ: പി.പി. ദിവ്യയ്ക്കെതിരേ വിജിലൻസ് അന്വേഷണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നടന്ന ക്രമക്കേടിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്നാണ് ദിവ്യയ്ക്കെതിരായ പരാതി.
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് ആണ് പരാതിക്കാരൻ. പി.പി. ദിവ്യ, ദിവ്യയുടെ ഭർത്താവ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് എന്നിവർക്കെതിരേയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്, അന്നത്തെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. ദിവ്യയ്ക്കെതിരേ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് വിജലൻസ് അന്വേഷണത്തിന് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചു.
