Connect with us

Crime

നെടുമ്പാശ്ശേരി അപകടം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാൻ അനുവദിക്കില്ല: ചെന്നിത്തല

Published

on

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നു കുരുന്നു ജീവനുകൾ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാൻ കഴിയില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും അനാവശ്യ പ്രചരണങ്ങൾ നടത്തരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട കേസിൽ യാതൊരു ആശങ്കയും വേണ്ട. ശക്തമായ നടപടി ഉണ്ടാകും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിൻ്റെ മേൽനോട്ട നടപടികൾക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സർക്കാർ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു

Continue Reading