Connect with us

Crime

ധനരാജ് വധം : മൂന്നു പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി. 4 മുതൽ 20 വരെയുള്ള പ്രതികളെ  വെറുതെവിട്ടു

Published

on

കണ്ണൂർ :  പയ്യന്നൂരിലെ സിപി എം പ്രവർത്തകൻ സി.വി.ധനരാജ് കൊല്ലപ്പെട്ട കേസിൽ ആദ്യ മൂന്നു പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞെന്ന് കോടതി. 4 മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തതിനാലാണ് 4 മുതൽ 20 വരെയുള്ള പ്രതികളെ വെറുതെവിട്ടതെന്നും കോടതി വ്യക്തമാക്കി. തളിപ്പറമ്പ് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

2016 ജൂലൈ 11നു രാത്രിയാണ് സിപിഎം ഏഴിമല ബ്രാഞ്ച് മുൻ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വീട്ടുമുറ്റത്ത് അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ സമയത്താണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. ധനരാജ് വധക്കേസിൽ 20 പ്രതികളാണുള്ളത്. ഒരു പ്രതി പിന്നീടു കൊല്ലപ്പെട്ടു.

Continue Reading