Connect with us

International

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

Published

on

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണ നേട്ടം .ഷൂട്ടിങ്ങിലാണ് രണ്ടാം സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യയുടെ ആദ്യ സ്വർണം.

ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 589 പോയിന്റോടെ പ്രതാപ് സിങ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിന് യോഗ്യത നേടി. രുദ്രാംക്ഷ് പാട്ടീലിന് 585 പോയിന്റ് നേടാനായുള്ളു.

സ്‌ക്വാഷിലും ടേബിൾ ടെന്നീസിലും ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോങ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. അതിനിടെ മികസ്ഡ് ഡബിൾസിലെ മറ്റൊരു ജോഡിയായ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറിൽ ചൈനയോട് പരാജയപ്പെട്ടു.

Continue Reading