Crime
വിമാനം റാഞ്ചാനുള്ള മുന്നറിയിപ്പ് : ഫ്രാങ്ക്ഫർട്ടിൽനിന്ന് ദൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ ഇറക്കി
ജയ്പൂർ: വിമാനം റാഞ്ചാനുള്ള സാധ്യത സംബന്ധിച്ച മുന്നറിയിപ്പിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് ദൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. 250 യാത്രക്കാരുണ്ടായിരുന്ന AI-2030 വിമാനമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ടത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം, അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിന് (ATC) ഏതാനും നിമിഷത്തേക്ക് ‘സ്ക്വാക്ക് 7500’ (Squawk 7500) എന്ന കോഡ് ലഭിച്ചതാണ് സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാക്കിയത്. വിമാനം റാഞ്ചൽ പോലുള്ള നിയമവിരുദ്ധ ഇടപെടലുകൾ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര വ്യോമയാന കോഡാണിത്.
