Connect with us

Crime

പിണറായിക്കും റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു

Published

on

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം. പിണറായി വിജയന്‍ ഒന്നാം പ്രതിയായ കേസ് എസ്പി ഇ എന്‍ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്‌ണനും അന്വേഷിക്കും. ഇഡി റിപ്പോർട്ട് പ്രകാരം, രണ്ട് കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തത്. അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഇഡി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് രണ്ട് കേസുകളെടുത്തത്. പിണറായിയും മുഹമ്മദ് റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആറുകള്‍ പറയുന്നത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ടി വീണ സ്വന്തം കമ്പനിയായ എക്സാലോജിക് വഴി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ് ആദ്യ കേസ്. നൽകാത്ത സേവനത്തിനാണ് 3.28 കോടി വാങ്ങിയത്. ഇങ്ങനെ പണം നൽകാൻ കാരണം രാഷ്ട്രീയ സ്വാധീനമാണ്. ഇത് പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി ആരോപണം. അതിനാൽ വിജിലന്‍സ് എടുത്ത ആദ്യ കേസിൽ പിണറായി ഒന്നാം പ്രതിയും മകള്‍ രണ്ടാം പ്രതിയുമാണ്. സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കര്‍ത്ത ഉള്‍പ്പടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്.

മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് അനധികൃതമായി ഉണ്ടാക്കിയ പണം ഹവാല വഴി വിദേശത്തേയ്ക്ക് കടത്തിയെന്ന ഇഡി കണ്ടെത്തലിലാണ് രണ്ടാമത്തെ കേസ്. ഇതിലും വീണയാണ് രണ്ടാം പ്രതി. ഇരുവരും ചേര്‍ന്ന് റിയാസിന്‍റെ സുഹൃത്തുക്കകളുമായി ഗൂഢാലോചന നടത്തിയ യുഎഇയിലേയ്ക്ക് ഇടനിലക്കാര്‍ വഴി പണം കടത്തി. 85 ലക്ഷം വിദേശത്തത്തേയ്ക്ക് അയച്ചു. വീണയുടെ വസതിയിൽ നിന്ന് ഇഡി പിടിച്ചെടുത്ത കയ്യെഴുത്ത് കുറിപ്പുകളാണ് ഇതിന് തെളിവ്. ദുബൈയിൽ വസ്ത്ര കയറ്റുമതി ബിസിനസിനുള്ള ചര്‍ച്ച പ്രതികള്‍ തമ്മിൽ നടത്തിയിരുന്നു. റിയാസിന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആകെ 8 പ്രതികളാണ് ഈ കേസിലുള്ളത്.

Continue Reading