Business
സ്വർണവില ഉച്ചയ്ക്കും ഇടിഞ്ഞു; പവൻ 90,000 രൂപ റേഞ്ചിലെത്തി,
സ്വർണവില ഉച്ചയ്ക്കും ഇടിഞ്ഞു; പവൻ 90,000 രൂപ റേഞ്ചിലെത്തി,
കൊച്ചി : സ്വർണവില കൂടുതൽ തകർച്ചയിലേക്ക്. കേരളത്തിൽ രാവിലെ ഇടിഞ്ഞ സ്വർണവില ഉച്ചയ്ക്കു കൂടുതൽ താഴ്ന്നു. രാജ്യാന്തര സ്വർണവില നേരിട്ട ഇടിവും രൂപയുടെ മുന്നേറ്റവും സ്വർണവില വൻതോതിൽ കുറയാൻ വഴിയൊരുക്കി. ഔൺസിന് 30 ഡോളർ താഴ്ന്ന് 3532 ഡോളറിലാണ് രാജ്യാന്തരവിലയുള്ളത്.
കേരളത്തിൽ ഉച്ചയ്ക്കു സ്വർണവില ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,300 രൂപയായി. 960 രൂപ കുറഞ്ഞ് 90,400 രൂപയാണ് പവൻവില. ഇതോടെ ഇന്ന് രണ്ടുതവണയായി ഗ്രാമിന് 415 രൂപയും പവന് 3320 രൂപയും കുറഞ്ഞു. 2025 നവംബർ 10നു ശേഷം ആദ്യമായാണ് പവൻവില വീണ്ടും 90,000 രൂപ റേഞ്ചിലേക്ക് എത്തുന്നത്.
18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9245 രൂപയായി. വെള്ളിവില ഉച്ചയ്ക്കു മാറിയില്ല. ഗ്രാമിന് 165 രൂപ. 2026 ജനുവരി 29ലെ പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്. തുടർന്ന് ഇതുവരെ പവന് കുറഞ്ഞത് 40,760 രൂപയാണ്. ഗ്രാമിന് 5095 രൂപയും കുറഞ്ഞു.
