Kollam
കാടു മൂടിയ നിലയിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ പരിസരം

മയ്യനാട് :-പുല്ലു വളർന്നു കാടു മൂടിയ നിലയിൽ മയ്യനാട് റെയിൽവേ സ്റ്റേഷൻ. ഇരു പ്ലാറ്റഫോമും പുല്ല് മൂടിയ നിലയിൽ ആയതു യാത്രക്കാരെ തെല്ലൊന്നും അല്ല വലക്കുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള റെയിൽവേസ്റ്റേഷൻ മയ്യനാട് കാർക്ക് കൊല്ലത്തും തിരുവനന്തപുരത്തേക്കുമുള്ള യാത്ര സുഗമം ആക്കുന്നു.
വേണാടും പാസ്സഞ്ചറും അടക്കം നിരവധി ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉള്ള സ്റ്റേഷൻ കൂടിയായ ഇവിടമിപ്പോൾ ഇഴജന്തുകളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രം കൂടി ആണെന്ന് പ്രദേശവാസികൾ പറയുന്നു
Continue Reading