Gulf
പ്രകാശൻ ചെറുവാടിയുടെ കുടുംബത്തിന് സഹായ ഫണ്ട് വിതരണം ചെയ്തു.

കണ്ണൂർ: കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗ്ഗണൈസേഷൻ സൗദി അറേബ്യ റിയാദ് (കിയോസ്) കൂട്ടായ്മയുടെ അംഗമായിരിക്കെ അന്തരിച്ച പ്രവാസി ഇൻഷുറൻസ് പദ്ധതിയിലെ അംഗമായ പ്രകാശൻ ചെറുവാടിയുടെ കുടുംബത്തിന് സഹായ ഫണ്ട് വിതരണം ചെയ്തു. ചടങ്ങിൽ കിയോസ് ഉപദേശക സമിതി അംഗമായ മൊയ്‌തു പാപ്പിനിശ്ശേരി, എക്സിക്യൂട്ടീവ് അംഗം ജോയ് കളത്തിൽ, ഷഫീഖ് കണ്ണൂർ, നവാസ് കണ്ണൂർ,വൈസ് ചെയർമാൻ ഇസ്മായിൽ എന്നിവർ സംബന്ധിച്ചു