Business
വേനൽച്ചൂടിൽ കുളിരായി ഷാർജ, റാസൽഖൈമ സഫാരി മാൾ ഹൈപ്പർ മാർക്കറ്റുകളിൽ 10 20 30 പ്രമോഷന് ഉജ്വല തുടക്കം

വമ്പിച്ച വിലക്കുറവിൽ മികച്ച ഉത്പന്നങ്ങൾ.
റാസൽ ഖൈമ: വെക്കേഷൻ കാലയളവിൽ യു.എ.ഇയിലെത്തുന്ന കുടുംബങ്ങൾക്ക് ഈ പ്രമോഷൻ ആശ്വാസകരമായ ഷോപ്പിംഗ് പ്രദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം
ഷാർജ/റാസൽഖൈമ: വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഉപഭോക്താക്കളുടെ മനസ്സിലിടം നേടിയ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉൾക്കൊള്ളുന്ന ഷാർജ സഫാരി മാളിലും, റാസൽഖൈമ സഫാരി മാളിലും ഏപ്രില്‍ 28 ന് ഈ വേനൽ സീസണിൽ ജനപ്രിയമായ 10 20 30 അത്ഭുത പ്രമോഷന് തുടക്കം കുറിച്ചു. കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും ലഭിച്ച അഭൂതപൂർവമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും ഷാർജയിലും, ഏതാനും മാസങ്ങൾക്ക് മുൻപാരംഭിച്ച റാസൽഖൈമ സഫാരിയിലുമുള്ള ഹൈപ്പറുകളിൽ ഈ ജനാംഗീകൃത പ്രമോഷൻ നടപ്പാക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു.
ഗുണനിലവാരമുള്ള ബ്രാൻഡഡ്-സെമി ബ്രാൻഡഡ് ഉത്പന്നങ്ങളാണ് 10 20 30 പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജ സഫാരിയെ പോലെ തന്നെ റാസൽഖൈമ സഫാരി മാളിനും ഉപയോക്താക്കൾ നൽകിയ വമ്പിച്ച സ്വീകാര്യതക്കു പകരമായുള്ള സ്നേഹ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 2025 ആദ്യ പാദത്തിൽ ഇത്തരമൊരു ശ്രദ്ധേയ പ്രമോഷൻ റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്താനായതിൽ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപയോക്താക്കള്‍ കാത്തിരിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിൽ ഷാർജ സഫാരിയിൽ വൻ ഹിറ്റായ 10 20 30. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവുമേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പ്രമോഷന്‍ നടപ്പാക്കുന്നത്. വെക്കേഷൻ കാലയളവിൽ യു.എ.ഇയിലെത്തുന്ന കുടുംബങ്ങൾക്ക് ഈ പ്രമോഷൻ ആശ്വാസകരമായ ഷോപ്പിംഗ് പ്രദാനം ചെയ്യുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാമെന്നതാണ് അനുഭവം. ഈ പ്രമോഷന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട് എന്നത് ഇതിനെ മറ്റു പ്രമോഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
യു.എ.ഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളൊന്നും തന്നെ ഇത്തരമൊരു പ്രമോഷൻ നടപ്പാക്കുന്നില്ല. ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബ്രാന്റഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 500ല്‍ അധികം പ്രൊഡക്ടുകള്‍ ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷന് തുടക്കം കുറിച്ചത്. സൂപര്‍ മാര്‍ക്കറ്റ് & ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന്‍ ലഭ്യമാണ്.
മറ്റെങ്ങുമില്ലാത്ത ഈ പ്രമോഷന്‍ യു.എ.ഇയിൽ ആദ്യമായി ആവിഷ്‌കരിച്ചത് സഫാരിയാണ്.
വിപണിയില്‍ ഓഫറുകളുടെയും പ്രാമോഷനുകളുടെയും വലിയ പ്രവാഹം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ഈ പ്രമോഷന്‍ ഗുണമേന്‍മ, വിലക്കുറവ്, സമ്മാന പദ്ധതികള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ്.
ഷാർജ സഫാരിയുടെ ആരംഭം മുതല്‍ യു.എ.ഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.