Connect with us

Crime

ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വ. ടി.ബി. മിനി

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിപറഞ്ഞ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നൽകി അഭിഭാഷക ടി.ബി. മിനി. മിനി നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ നടപടിക്ക് നീക്കം നടത്തുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു ജഡ്ജി ഹണി എം. വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍. പത്ത് ദിവസത്തില്‍ താഴെ മാത്രം കോടതിയില്‍ എത്തിയ ആളാണ് ടി.ബി. മിനിയെന്നും വന്നശേഷം കോടതിയില്‍ ഇരുന്ന് ഉറങ്ങുകയാണ് പതിവെന്നും അനാവശ്യമായ കാര്യങ്ങള്‍ കോടതിയ്‌ക്ക് പുറത്ത് പോയി പ്രചരിപ്പിച്ചു എന്ന് തൂടങ്ങിയ വിമര്‍ശനങ്ങളാണ് ഓപ്പണ്‍ കോടതിയില്‍ ടി.ബി മിനിയ്‌ക്കെതിരെ ജഡ്ജി ഹണി എം. വര്‍ഗീസ് ആരോപിച്ചത്.

എന്നാല്‍ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ടി.ബി. മിനി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയിലെ ഉദ്യോഗസ്ഥയായ അഭിഭാഷകയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങള്‍. ജഡ്ജിയുടെ പരാമര്‍ശം വ്യക്തിപരമായും അഭിഭാഷക എന്ന നിലയിലും അപമാനിതയാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും ടി.ബി. മിനി പറഞ്ഞു.
താന്‍ മറ്റൊരു കേസില്‍ ഹാജരായതിനാലാണ് കോടതിയില്‍ എത്താതിരുന്നത്. ആ ദിവസം ജൂനിയര്‍ അഭിഭാഷകയെ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് അയച്ചിരുന്നു. ആ ദിവസം മറ്റ് അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശങ്ങളെന്നും  മിനി അന്ന് പറഞ്ഞിരുന്നു


Continue Reading