Connect with us

KERALA

ശബരിമല യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ് : നിലവിലെ ആചാരം സംരക്ഷിക്കപ്പെടണം

Published

on

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. നിലവിലുള്ള ഉത്തരവിനെതിരെയുള്ള നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.

ശബരിമലയിലെ ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട് എന്നും കെ. ജയകുമാർ അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരടക്കമുള്ള കക്ഷികൾ നിലപാട് അറിയിക്കാൻ സുപ്രീം കോടതി മാർച്ച് 14 വരെ സമയം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിഷയം ഏപ്രിൽ 7-ന് വീണ്ടും പരിഗണിക്കുമെന്നും, മതാചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഈ കേസിൽ വിശദമായ വാദം കേൾക്കുമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗംചേർന്നത്

Continue Reading