Entertainment
മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് യഥാർത്ഥ സിപിഎം അണികൾ അല്ല, മറിച്ച് സിപിഎമ്മിന്റെ പേര് പറഞ്ഞു നടക്കുന്ന ആളുകളാണെന്ന് ബി. ഗോപാലകൃഷ്ണൻ.
തൃശൂർ: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നിൽ യഥാർത്ഥ സിപിഎം അണികൾ അല്ല, മറിച്ച് സിപിഎമ്മിന്റെ പേര് പറഞ്ഞു നടക്കുന്ന ആളുകളാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. മകളുടെ വിവാഹത്തിന് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും വന്നിരുന്നു. പക്ഷേ മമ്മൂട്ടിക്കെതിരെ മാത്രമാണ് സൈബർ ആക്രമണം നടക്കുന്നതെന്നും ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്. ഞാൻ അടിമുടി ബിജെപിക്കാരനാണ്. പക്ഷേ വ്യക്തിപരമായി എല്ലാവരുമായും സൗഹൃദമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. കേരളവർമ കോളേജിൽ ഞാൻ ജയിച്ചത് എസ്എഫ്‌ഐക്കാരുടെ വോട്ടുകൊണ്ടാണ്.’ -ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.
‘സിപിഎം നേതാക്കൾ ഒരിക്കലും മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തില്ല. എനിക്ക് തോന്നുന്നത് സിപിഎമ്മുകാരാകില്ല എന്നാണ്. സിപിഎമ്മിന്റെ പേര് പറഞ്ഞ് നടക്കുന്ന ചില ആളുകളുണ്ട്. അവരായിരിക്കും. അത് പ്രത്യേക താത്പര്യം മനസിൽ സൂക്ഷിക്കുന്ന ആളുകളാണ്. മമ്മൂട്ടിയുമായും മോഹൻലാലുമായും സൗഹൃദമുണ്ട്. മോഹൻലാൽ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വരാതിരുന്നത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും ഭാഷയ്ക്കും വേഷത്തിനുമെല്ലാം അപ്പുറത്താണ് സൗഹൃദം.’ -ഗോപാലകൃഷ്ണണൻ തുടർന്നു.
മമ്മൂട്ടിയെയും പിണറായി വിജയനെയും വി.ഡി. സതീശനെയും പോലെയുള്ളവരുടെ സൗഹൃദത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നല്ല സൗഹൃദത്തിന്റെ രാഷ്ട്രീയമാണ് ഇന്നത്തെ മതേതര കേരളത്തിന് വേണ്ടതെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.”
