Connect with us

Crime

തൊപ്പി വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സൂചന . ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്

Published

on

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരായ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

മൊഴിയെടുക്കാനായി ഹാജരാവണമെന്നാവശ്യപ്പെട്ട് തൊപ്പിയുടെ സുഹൃത്തുക്കൾക്ക് പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഇതുവരെ ആരും തന്നെ ഹാജരായിട്ടില്ല. തൊപ്പി കോടതിയിൽ മുൻകൂർ ജാമ്യാപേഷ നൽകിയിട്ടുണ്ട്. എന്നാൽ ഇതിനെ എതിർപ്പ് പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേരത്തെ തൊപ്പിക്കെതിരേ ആലുവ റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം കേസ് രജിസ്റ്റർ‌ ചെയ്തിരുന്നു. പിന്നാലെ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യൂട്യൂബ് തൊപ്പിയുടെ ചാനൽ നീക്കം ചെയ്തിരുന്നു.

പോക്‌സോ, നാർകോട്ടിക്‌സ്, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീലപ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളാണ് തൊപ്പിക്കും സംഘത്തിനുമെതിരേ ലഭിച്ചിരിക്കുന്നത്. ഡിജിപിക്കടക്കം പരാതി ലഭിച്ചിരുന്നു.”

Continue Reading