Crime
കാപ്പ കേസിൽ ജയിലിലടച്ച ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലടച്ച തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വര നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മേയർ വി. വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ജയിലിനുള്ളിൽ തന്നെ സത്യപ്രതിജ്ഞയ്‌ക്കുള്ള പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയത്. കേരള രാഷ്ട്രീയത്തിൽ ജയിലിൽ ആദ്യമായാണ് ഒരു സത്യപ്രതിജ്ഞ നടത്തുന്നത്.
